ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.

പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണ കാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമ പഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം,അതൊരു ഗ്രാമ സഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാനസമിതിയാണ്. പായം ഗ്രാമ പഞ്ചായത്തിൽ 19 അംഗ ഭരണസമിതിയാണ് നിലവിലുള്ളത്. പഞ്ചായത്തിൻറെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതും യോഗങ്ങളിൽ അദ്ധ്യക്ഷത വഹിക്കുന്നതും പഞ്ചായത്ത് പ്രസിഡൻറാണ്. പ്രസിഡൻറിൻറെ അഭാവത്തിൽ വൈസ് പ്രസിഡൻറ് ചുമതലകൾ നിർവ്വഹിക്കുന്നു

അഡ്വ. വിനോദ് കുമാർ എം

പ്രസിഡൻ്റ്

ജെസ്സി പി എൻ

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

പവിത്രൻ പായം

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സ്മിത രജിത്ത്

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

രാധാകൃഷ്ണൻ മാസ്റ്റർ

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

നിധിൻ സുധാകരൻ

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

പൊതുവിവരങ്ങൾ ജില്ല                    കണ്ണൂർതാലൂക്ക്                            ഇരിട്ടിവാർഡുകൾ                      19നിയമസഭ മണ്ഡലം       പേരാവൂർ ലോകസഭ മണ്ഡലം   -  കണ്ണൂർവില്ലേജുകൾ                    പായം,  വിളമനആകെ ജനസംഖ്യ          28192വിസ്തീർണ്ണം                       31.21 ച കി മി

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

കണ്ണൂര്‍ ജില്ലയുടെ വടക്കു കിഴക്കു ഭാഗത്ത്  കര്‍ണ്ണാടക സംസ്ഥാനത്തിന്‍റെ കുടക് മലനിരകളുടെ താഴ്‌വാരത്തായി  സ്ഥിതി ചെയ്യുന്ന ഒരു മലയോര ഗ്രാമ പഞ്ചായത്താണ് പായം. സ്വാതന്ത്രത്തിനു ശേഷം പഴയ മലബാര്‍ ജില്ലയിൽ  1954-നവംബര്‍ 10-ാം തീയതിയാണ് പായം ഗ്രാമ പഞ്ചായത്ത് ഔദ്യോഗികമായി നിലവില്‍ വന്നത്. ജലസമ്പത്ത് കൊണ്ടും വശ്യഭംഗികൊണ്ടും അനുഗ്രഹീതമാണ് പായം പഞ്ചായത്ത് . പ്രസിദ്ധ തമിഴ് കവി തിരുവള്ളുവരുടെ * തിരുക്കുറകളിലും, ബ്രിട്ടീഷ് ഭരണത്തില്‍ മലബാർ  കലക്ടറായിരുന്ന വില്യം ലോഗന്‍റെ മലബാര്‍ മാന്വലിലും പായത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ഉപദ്വീപ് എന്നര്‍ത്ഥമുള്ള *പയദി* എന്ന ചെന്തമിഴ് പദം കാലക്രമത്തില്‍ *പയം* എന്നും പിന്നീട് പായം എന്നും രൂപാന്തരപ്പെട്ടു.

കൂടുതൽ വായിക്കുക