ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
കണ്ണൂര്‍ ജില്ലയുടെ വടക്കു കിഴക്കു ഭാഗത്ത് കര്‍ണ്ണാടക സംസ്ഥാനത്തിന്റെ കുടക് മലനിരകളുടെ താഴ്വാരത്തായി സ്ഥിതി ചെയ്യുന്ന ഒരു മലയോര ഗ്രാമ പഞ്ചായത്താണ് പായം. സ്വാതന്ത്രത്തിനു ശേഷം പഴയ മലബാര്‍ ജില്ലയിൽ 1954-നവംബര്‍ 10-ാം തീയതിയാണ് പായം ഗ്രാമ പഞ്ചായത്ത് ഔദ്യോഗികമായി നിലവില്‍ വന്നത്. ജലസമ്പത്ത് കൊണ്ടും വശ്യഭംഗികൊണ്ടും അനുഗ്രഹീതമാണ് പായം പഞ്ചായത്ത് . പ്രസിദ്ധ തമിഴ് കവി തിരുവള്ളുവരുടെ * തിരുക്കുറകളിലും, ബ്രിട്ടീഷ് ഭരണത്തില്‍ മലബാർ കലക്ടറായിരുന്ന വില്യം ലോഗന്റെ മലബാര്‍ മാന്വലിലും പായത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ഉപദ്വീപ് എന്നര്‍ത്ഥമുള്ള *പയദി* എന്ന ചെന്തമിഴ് പദം കാലക്രമത്തില്‍ *പയം* എന്നും പിന്നീട് പായം എന്നും രൂപാന്തരപ്പെട്ടു.
കൂടുതൽ വായിക്കുക