VB-G RAM G
VB-G RAM G
വികസിത് ഭാരത് – തൊഴിലിനും ജീവനോപാധിക്കുമുള്ള ഗ്യാരണ്ടി മിഷൻ (ഗ്രാമീൺ)
വിക്സിത് ഭാരത് @2047' എന്ന ദേശീയ കാഴ്ചപ്പാടിനും സുസ്ഥിര വികസനത്തിനുമൊപ്പം വേതനാധിഷ്ഠിത തൊഴിലവസരങ്ങളെയും കൂട്ടിയോജിപ്പിച്ചുകൊണ്ട് ഗ്രാമീണ തൊഴിൽ ഘടനയിൽ മാറ്റം വരുത്താൻ 'വിക്സിത് ഭാരത് ഗ്യാരണ്ടി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ) ആക്ട്, 2025' ലക്ഷ്യമിടുന്നു.
പ്രധാന സവിശേഷതകൾ
പദ്ധതിയുടെ പ്രധാന സവിശേഷതകൾ
ഗ്രാമീണ കുടുംബങ്ങൾക്ക് തൊഴിൽ സുരക്ഷയും സുതാര്യമായ സേവന സംവിധാനവും ഉറപ്പാക്കുന്ന പ്രധാന ഘടകങ്ങൾ.
തൊഴിൽ ദിനങ്ങൾ
125 ദിവസത്തെ തൊഴിൽ ഉറപ്പ്- ഒരു സാമ്പത്തിക വർഷത്തിൽ ഒരു കുടുംബത്തിന് 125 ദിവസത്തെ അവിദഗ്ദ്ധ കായിക അധ്വാന തൊഴിൽ ഉറപ്പുനൽകുന്നു.ഫലാധിഷ്ഠിത പ്രവൃത്തികളിലൂടെയും ഡിജിറ്റൽ സംയോജിത ആസൂത്രണത്തിലൂടെയും ജലസുരക്ഷ, ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങൾ, ഉപജീവന ആസ്തികൾ, ദുരന്ത നിവാരണ സജ്ജത എന്നിവയ്ക്ക് ഈ ചട്ടക്കൂട് മുൻഗണന നൽകുന്നു.
സ്ത്രീ പങ്കാളിത്തവും ലിംഗസമത്വവും
രജിസ്റ്റർ ചെയ്ത് ജോലി ആവശ്യപ്പെട്ട ഗുണഭോക്താക്കളിൽ കുറഞ്ഞത് മൂന്നിലൊന്ന് (1/3) ഭാഗം സ്ത്രീകളായിരിക്കണം. ലിംഗഭേദമന്യേ തുല്യ വേതനം നൽകും.
നേരിട്ടുള്ള കൂലി വിതരണം
ഡി.ബി.ടി സംവിധാനത്തിലൂടെ തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് കൂലി കൈമാറുന്നു.
ഡിജിറ്റൽ നിരീക്ഷണം
കൃത്യത, ഉത്തരവാദിത്തം, സുതാര്യത എന്നിവ ഉറപ്പാക്കാൻ ആധുനിക നിരീക്ഷണ സംവിധാനങ്ങൾ സഹായിക്കുന്നു.
ജീവനാംശ സുരക്ഷ
ഗ്രാമീണ മേഖലകളിൽ സ്ഥിരവും സുരക്ഷിതവുമായ ജീവനോപാധി അവസരങ്ങൾ സൃഷ്ടിക്കുന്നു.
രജിസ്ട്രേഷൻ
അർഹരായ എല്ലാ ഗ്രാമീണ കുടുംബങ്ങൾക്കും വേഗത്തിലുള്ള രജിസ്ട്രേഷൻ ഉറപ്പാക്കുന്നു.
സുതാര്യത
വാരാന്ത്യ വിവര വെളിപ്പെടുത്തൽ (Public Disclosure): ഏറ്റെടുത്ത ജോലികൾ, തൊഴിലാളികളുടെ ആവശ്യം, നൽകിയ തൊഴിൽ, വേതനം, സാധന സാമഗ്രികളുടെ ഉപയോഗം, ഭൗതിക പുരോഗതി എന്നിവ ഡിജിറ്റലായും നേരിട്ടും ജനങ്ങളെ അറിയിക്കും..
സോഷ്യൽ ഓഡിറ്റ്
പദ്ധതിയുടെ വിജയകരമായ നടപ്പാക്കൽ ഉറപ്പാക്കാൻ ജനകീയ വിലയിരുത്തൽ സഹായിക്കുന്നു.
പരാതി പരിഹാരം
പരാതികൾ സമർപ്പിക്കുന്നതിനും കൃത്യസമയത്ത് പരിഹാരം കണ്ടെത്തുന്നതിനുമുള്ള സംവിധാനം നൽകുന്നു.ഗ്രാമപഞ്ചായത്ത് / ബ്ലോക്ക് / ജില്ലാ തലത്തിൽ പരാതി നൽകിയാൽ 15 ദിവസത്തിനകം പരിഹാരം കാണണം. പരിഹരിക്കപ്പെട്ടില്ലെങ്കിൽ, ഉത്തരവ് വന്ന് 45 ദിവസത്തിനകം അപ്പീൽ നൽകാം. അപ്പീൽ പരാതികൾ ലഭിച്ച് 30 ദിവസത്തിനകം തീർപ്പാക്കേണ്ടതാണ്.
തൊഴിലാളികളുടെ അവകാശങ്ങൾ
തൊഴിൽ ആവശ്യപ്പെടാനും നിശ്ചിത സമയത്തിനുള്ളിൽ അത് നേടാനുമുള്ള അവകാശമുണ്ട്.
പദ്ധതി ആസൂത്രണം
വികസിത് ഗ്രാമപഞ്ചായത്ത് പ്ലാൻ വഴി വാർഷിക വികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നു.
രേഖകളുടെ പരിപാലനം
ഹാജർ രജിസ്റ്ററുകൾ, ആസ്തി രജിസ്റ്ററുകൾ, സാമ്പത്തിക രേഖകൾ എന്നിവയുടെ കൃത്യമായ പരിപാലനം.
🎯 ലക്ഷ്യം
VB-G RAM G ലക്ഷ്യം
🌿 ഗ്രാമീണ വികസനത്തിന് പുതിയ ചട്ടക്കൂട്
വികസിത് ഭാരത് – തൊഴിലിനും ജീവനോപാധിക്കുമുള്ള ഗ്യാരണ്ടി മിഷൻ (ഗ്രാമീൺ)- സുസ്ഥിരമായ ഗ്രാമീണ വികസനത്തിൻ്റെയും ശാശ്വതമായ ആസ്തി നിർമ്മാണത്തിൻ്റെയും ചാലകശക്തിയായി ഗ്രാമീണ തൊഴിലിനെ ഈ നിയമം മാറ്റുന്നു
🏛️ ഭരണ സംവിധാനം
പദ്ധതിയുടെ ഘടന
(കേന്ദ്ര തൊഴിൽ ഗ്യാരണ്ടി കൗൺസിൽ)
(സംസ്ഥാന കൗൺസിൽ)
(പ്രധാന നിർവ്വഹണ ഏജൻസി)
🌱 വികസന പ്രവർത്തനങ്ങൾ
പദ്ധതി പ്രവർത്തനങ്ങൾ
| തൊഴിൽ വിഭാഗം | ഉദാഹരണങ്ങൾ |
|---|---|
| 💧 ജലസംരക്ഷണം | കുളങ്ങൾ, തടയണകൾ, തോടുകൾ |
| 🌾 കാർഷിക വികസനം | കൃഷിയുമായി ബന്ധപ്പെട്ട സൗകര്യങ്ങളും തരിശുഭൂമി കൃഷിയോഗ്യമാക്കലും |
| 🛣️ ഗ്രാമീണ റോഡുകൾ | നടപ്പാതകളും കണക്റ്റിവിറ്റി റോഡുകളും |
| 🌳 ഹരിത വികസനം | വൃക്ഷത്തൈ നടീലും സാമൂഹിക വനവൽക്കരണവും |
| 🌍 മണ്ണ്-ജല സംരക്ഷണം | ബണ്ടുകൾ നിർമ്മിക്കലും ചരിഞ്ഞ പ്രദേശങ്ങളുടെ സംരക്ഷണവും |
👷 തൊഴിലാളികളുടെ അവകാശങ്ങൾ